LOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ: പ്രീ ഇവന്റുകൾ ജൂലായ് 29 മുതൽ

തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ആഗസ്റ്റ്‌ 4 മുതൽ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ജൂലൈ 29ന് ഓമശ്ശേരിയിൽ നടക്കും. ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ നടക്കുന്ന ടൂർണമെന്റ് ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ ആണ് സംഘടിപ്പിക്കുന്നത്.

ഫാം ഹൗസിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരായ ടീമുകൾ ഏറ്റുമുട്ടും.ജൂലൈ 29ന് കോടഞ്ചേരി യിൽനിന്ന് പുല്ലൂരാംപാറയിലേക്ക് ക്രോസ് കൺട്രി മത്സരവും 30ന് ട്രിലത്തോൺ കോബറ്റീഷനും മഴനടത്തവും സംഘടിപ്പിക്കും. ജൂലായ് 31 മുതൽ ഓഗസ്റ്റ് 6 വരെ ചിത്രകാരൻ കെ ആർ ബാബു നേതൃത്വത്തിൽ തിരുവമ്പാടി തമ്പലമണ്ണയിൽ ചിത്രപ്രദർശനവും നടക്കും. ഓഗസ്റ്റ് 2 നും 3 നും പൂവാറംതോട് നിന്നും കക്കാടംപൊയിലിലെക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും. ഓഗസ്റ്റ് 3 ന് പൂവാറംതോട് പട്ടം പറത്തൽ മത്സരവും ഉണ്ടാവും.

ലിന്റോ ജോസഫ് എം.എൽ.എ യുടെഅധ്യക്ഷതയിൽ വിവിധ സബ് കമ്മിറ്റികളുടെയും, ജനപ്രതിനിധികളുടെയും, വകുപ്പുതല ഉദ്യോഗസ്ഥരുടെയും പ്രാദേശിക യോഗം കോടഞ്ചേരി കമ്യൂണിറ്റി ഹാളിൽ ചേർന്നു.പ്രീ ഇവന്റുകളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും, വിവിധ സബ് കമ്മിറ്റി പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com