
തിരുവമ്പാടി: പുല്ലുരാംപാറ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സോസൈറ്റി, നാടിന് ആംബുലൻസ് സമർപ്പിച്ചു..ശിഹാബ് തങ്ങളുടെ വേർപാടിന്റെ പതിനാലാമത് വാർഷിക അനുസ്മരണവും സംഘടിപ്പിച്ചു.. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആംബുലൻസിന്റെ താക്കോൽ കൈമാറി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.ജി മുഹമ്മദ്, ജനറൽ സെക്രട്ടറി. സി. കെ കാസിം, ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ പി ബാബു, ഖത്തർ കെ എം സി സി മണ്ഡലം പ്രസിഡന്റ്. ഇ എ നാസർ, ലീഗ് മണ്ഡലം സെക്രട്ടറി വി എ നസീർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ മണിക്കൊമ്പേൽ, എഞ്ചിനീയർ മൊയ്‌തീൻ കുട്ടി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കോയ പുതുവയൽ, സെക്രട്ടറി ഷൗക്കത്തലി കൊല്ലളത്തിൽ, ദളിത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് ഭാസ്ക്കർ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജംഷീദ് കാളിയേടത്ത്, സി എച്ച് സെന്റർ മെഡിക്കൽ കോളേജ് ആംബുലൻസ് ഇൻചാർജ് സലാം, റഫീഖ് മലയിൽതൊടി, ഷാഫി കറുകാംചേരി കുഞ്ഞിമുഹമ്മദ് തട്ടാഞ്ചേരി എന്നിവർ പ്രസംഗിച്ചു..



