
പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹൈ സ്കൂളിൽ എസ് പി സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ദിനം ആചരിച്ചു.സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്ട് പതാക ഉയർത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.കേഡറ്റുകളുടെ മാർച്ച് പാസ്ററ്, പരേഡ് എന്നിവ നടത്തി. ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ, പി ടി എ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ, ബീന പോൾ,സിവിൽ പോലീസ് ഓഫീസർ സുമേഷ്,ജോസഫ് ജോർജ്,റെജി സെബാസ്റ്റ്യൻ,ജിഷി മാത്യുതുടങ്ങിയവർ പ്രസംഗിച്ചു. ലഹരിയ്ക്കെതിരെ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.



