LOCAL NEWS

ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.

കൂടരഞ്ഞി:കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. പൂവാറൻതോട് കാക്യാനിയിൽ ജോസഫാണ് (ജോസ്- 62) മരിച്ചത് കുളിരാമുട്ടി അങ്ങാടിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പൂവാറൻതോട് ഭാഗത്ത് നിന്നും വരുകയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണ്ണമായും തകർന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com