
താമരശ്ശേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്സൈസ് സർക്കിൾ ടീം ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ -കേളൻമൂല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 15 ലിറ്റർ ചാരായവും 400 ലിറ്റർ വാഷും കണ്ടെടുത്ത് കേസ് ആക്കി. പ്രിവന്റീവ് ഓഫീസർ. സി. ജി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഇഒ ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.



