
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2026–27ന്റെ ഭാഗമായി കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ 14 ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരങ്ങൾക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത പി.ആർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു എണ്ണാർമണിൽ, ശിവൻ ടി.കെ, മരിയാമ ബാബു എന്നിവർ സംബന്ധിച്ചു.
കോസ്മോസ് ഭാരവാഹികളായ ബഷീർ ചാലിൽ, റിയാസ് മറിയപ്പുറം, മുഹമ്മദ് അലി ടി.കെ, ശൗക്കത്തലി കൊല്ലളത്തിൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്പോർട്ടിംഗ് എഫ്.സി തിരുവമ്പാടി ജേതാക്കളായപ്പോൾ യുണൈറ്റഡ് എഫ്.സി മരിയപ്പുറം റണ്ണറപ്പായി. മികച്ച സംഘാടനവും ടീമുകളുടെയും കാണികളുടെയും സഹകരണവും കൊണ്ട് ഫുട്ബോൾ മേള ശ്രദ്ധേയമായി.



