News

തിരുവമ്പാടിയിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അംഗൻവാടി , ആശാ , കുടുംബശ്രീ പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാമചന്ദ്രൻ കരിമ്പിൽ അധ്യക്ഷത വഹിച്ചു. മുലയൂട്ടലിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഷില്ലി എൻ.വി (പി എച്ച് എൻ ) മിനി വി.എം (ജെ.പി.എച്ച്.എൻ) അഞ്ജന (എം.എൽ.എസ് പി ) എന്നിവർ കസ്സെടുത്തു.വാർഡ് മെമ്പർമാരായ പി.ബീന , മഞ്ജുഷിബിൻ, ലിസിസണ്ണി, ഹെൽത്ത് ഇൻസ്പെക്ടർഎം.സുനീർ, ജലീൽ പി.കെ. സുബൈദ ടീച്ചർ കെഎംസിടി നേഴ്സിംഗ് ട്യൂട്ടർ സൂര്യ, സി.ഡി.എസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, ഷീജ സണ്ണി, എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com