
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആഗസ്റ്റ് 18 ന് രാജഭവനിലേക്ക് നടക്കുന്ന മാർച്ചിന്റെ പ്രചരണണാർത്ഥം കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി.
ആഗസ്റ്റ് ഏഴിന് മുക്കത്ത് വെച്ച് സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ആണ് ജാഥ ഉദ്ഘാടനം ചെയ്തത് കെ സി ഇ യു ജില്ലാ സെക്രട്ടറി എം കെ ശശി നയിക്കുന്ന തെക്കൻ മേഖല ജാഥയും ജില്ലാ ട്രഷറർ ഇ സുനിൽകുമാർ നയിക്കുന്ന വടക്കൻ മേഖല ജാഥയും ആണ് ജില്ലയിൽ പര്യടനം നടത്തുന്നത് തെക്കൻ മേഖലാ ജാഥ മാവൂരിൽ നിന്ന് തുടങ്ങി താമരശ്ശേരി കക്കോടി സെൻട്രൽ ലൈബ്രറി പരിസരം ഫറോക്ക് മാങ്കാവ് എന്നീ സ്വീകരണങ്ങൾക്ക് ശേഷം എരഞ്ഞിപ്പാലത്ത് സമാപിക്കും വടക്കൻ മേഖലാജാഥ ബാലുശ്ശേരിയിൽ നിന്നും തുടങ്ങി പേരാമ്പ്ര കൊയിലാണ്ടി പയ്യോളി വടകര നാദാപുരം റോഡ് കല്ലാച്ചി എന്നീ സ്വീകരണങ്ങൾക്ക് ശേഷം കുറ്റ്യാടിയിലും സമാപിക്കും
എരഞ്ഞിപ്പാലം കേന്ദ്രത്തിൽ കെ സി ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി എം കെ രാമചന്ദ്രനും കുറ്റ്യാടിയിലെ സമാപനത്തിൽ സിഐടിയു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരനും സംസാരിക്കും താമരശ്ശേരിയിലെ സ്വീകരണ കേന്ദ്രത്തിൽ സ്വാഗത സംഘം ചെയർമാൻ ടി സി വാസു അധ്യക്ഷനായിരുന്നു ജാഥ ലീഡർ എം കെ ശശി ഉപലീഡർ പി പ്രബിത പൈലറ്റ് കെ ബൈജു അരുൺ ബാലു തുടങ്ങിയവർ സംസാരിച്ചു ജാഥ ലീഡറെ കെ ബാബു ഷാളണിയിച്ചു സ്വീകരിച്ചു വിവിധ വർഗ്ഗ ബഹുജന സർവ്വീ സ് സംഘടനാ പ്രതിനിധികൾ ജാഥ ലീഡറെ ഹാരാർപ്പണം നടത്തി കെ സി ഇ യു താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ഏരിയ പ്രസിഡണ്ട് വന്ദീപ് രാജു കെ നന്ദിയും പറഞ്ഞു



