LOCAL NEWS

സേക്രഡ് ഹാർട്ട് യു.പി തിരുവമ്പാടി സ്കൂൾ കലാമേള നടത്തി

തിരുവമ്പാടി:സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ കലാമേള ശ്രുതിലയം 2023 സ്വരതാളലയമേളാ ഘോഷങ്ങളോടെ ഓഗസ്റ്റ് 8,9 തീയതികളിൽ നടത്തി. പി. ടി എ. പ്രസിഡൻ്റ് ഷിജുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രതീഷ് കലാഭവൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതമാശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സോഫിയ തോമസ് നന്ദിയും,എം പി ടി എ പ്രസിഡൻ്റ് ബിൻസി ആശംസയും അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ മേളയിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.കലാമേള കൺവീനർമാരായ സുവർണ, ആൻബ്ലെസ്സി , ഡിറ്റി അഗസ്റ്റിൻ ഷോളി ജോൺ,ആഗി തോമസ്എന്നിവർ നേതൃത്വം നൽകി.. രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ടുo, മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കലോത്സവം വർണാഭമായിത്തീർന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com