LOCAL NEWS

‘റാന്തൽ’വെളിച്ചവുമായി ഹോളി ഫാമിലി ഹൈസ്ക്കൂൾ.

വേനപ്പാറ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും ‘വളർത്തുക എന്ന ലക്ഷ്യത്തോടെ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ റാന്തൽ എന്ന പേരിലുള്ള പദ്ധതി ആരംഭിച്ചു. കായലുംപാറ നാല് സെൻറ് കോളനിയുടെ സമഗ്രവികസനമാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോജക്റ്റിൻ്റെ പ്രധാന ഉദ്ദേശ്യം. ഹോളി ഫാമിലി ഹൈസ്കൂളിലും യുപി സ്കൂളിലുമായി പഠനം നടത്തുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പത്തോളം കുട്ടികളാണ് ഇതിൻ്റെ ഗുണഭോക്താക്കൾ. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സ്വഭാവരൂപീകരണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ശനിയാഴ്ച ദിവസങ്ങളിൽ സ്കൂൾ അധ്യാപകരും പഞ്ചായത്ത് അധികൃതരും ചേർന്ന് വിവിധ പരിപാടികൾ ക്രമീകരിക്കുന്നു.

സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്ന കോളനിയിലെ അമ്മമാർക്ക് മരുന്നുകൾ എത്തിച്ചു കൊടുക്കൽ, രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിവയും ഇതിൻ്റെ ഭാഗമായി ക്രമീകരിക്കുന്നു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുൻ വൈസ്പ്രസിഡണ്ട് ശ്രീമതി രാധാമണി ടീച്ചർ നിർവ്വഹിച്ചു. ഇതോടൊപ്പം സ്കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച പഠനോപകരണങ്ങളുടെ ആദ്യഘട്ടവിതരണം പഞ്ചായത്ത് മെമ്പർ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ തങ്കച്ചൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ സിമി ഗർവ്വാസിസ്, മേരി ഷൈല, ടെസ്സി തോമസ്,ജോണി കുര്യൻ, ഷൈൻ കെ പുന്നൂസ്, ബിന്ദു സെബാസ്റ്റ്യൻ, സിബില മാത്യൂസ്‌, സാജു ജോസ് വിദ്യാർത്ഥി പ്രതിനിധികളായ എവ് ലിൻ മരിയ, കൃഷ്ണപ്രിയ, ഡെൽന എലിസബത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com