തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ഗ്രാമസഭകൾ ജൂലൈ 27 മുതൽ ആഗസ്റ്റ് 2 വരെ നടക്കും

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ഗുണഭോക്തൃ വാർഡ് ഗ്രാമസഭാ യോഗങ്ങൾ 2024 ജൂലൈ 27 മുതൽ ആഗസ്റ്റ് 2 വരെ നടക്കും.
ജൂലൈ 27 ശനിയാഴ്ച്ച വാർഡ് 1.മുത്തപ്പൻപുഴ രാവിലെ 10 മണിക്ക് മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻ എൽ പി സ്കൂളിലും,വാർഡ് 5. പൊന്നാങ്കയം വാർഡ് ഗ്രാമസഭ യോഗം വൈകുന്നേരം 3 മണിക്ക് എസ് എൻ എ എൻ എൽ പി സ്കുളിലും നടക്കും.
ജൂലൈ 28 ഞായറാഴ്ച്ച വാർഡ് 9 മറിയപുറം ഗ്രാമസഭാ യോഗം രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിലും,വാർഡ് 11 തൊണ്ടിമ്മൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തൊണ്ടിമ്മൽ ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂളിലും നടക്കും.
ജൂലൈ 30 ചൊവ്വാഴ്ച്ച വാർഡ് 6 ഉറുമി ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നക്കൽ പാരിഷ് ഹാളിലും, വാർഡ് 7 പുന്നക്കൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പാരീഷ് ഹാളിലും, വാർഡ് 13 അമ്പലപാറ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എം.സി ഓഡിറ്റോറിയത്തിലും, വാർഡ് 17 പുല്ലുരാംപാറ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുല്ലൂരാംപാറ സി.ജെ.എം ഓഡിറ്റോറിയത്തിലും നടക്കും.
ജൂലൈ 31 ബുധനാഴ്ച്ച വാർഡ് 14 തിരുവമ്പാടി ടൗൺ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.
ആഗസ്റ്റ് 1 വ്യാഴാഴ്ച്ച വാർഡ് 4. കൊടക്കാട്ടുപാറ വാർഡ് ഗ്രാമസഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ‘പുല്ലുരാംപാറ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിലും,, വാർഡ് 12. താഴെ തിരുവമ്പാടി വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാ- മദ്രസ്സ ഹാളിലും, വാർഡ് 15 പാലക്കടവ് വാർഡ് ഗ്രാമസഭാ യോഗം രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിലും നടക്കും.
ആഗസ്റ്റ് 2 വെള്ളിയാഴ്ച്ച 2 കാവുങ്കല്ലേൽ വാർഡ് ഗ്രാമസഭാ യോഗം രാവിലെ 11 മണിക്ക് സെൻ്റ് മേരീസ് പാരീഷ് ഹാളിലും, 3. ആനക്കാംപൊയിൽ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സെൻ്റ് മേരീസ് പാരീഷ് ഹാളിലും,8. പാമ്പിഴഞ്ഞപാറ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പാമ്പിഴഞ്ഞപാറ മിഫ്താഹുൽ ഉലൂം മദ്രസ്സയിലും, 16.തമ്പലമണ്ണ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് അത്തിപാറ അങ്കണവാടി ഹാളിലും നടക്കും.ഗ്രാമസഭകൾക്ക് മുമ്പായി ഗുണഭോക്തൃ ഫോറങ്ങൾ കൈപ്പറ്റി പൂരിപ്പിച്ച് മെമ്പർമാർ കൈവശം തിരിച്ചേൽപ്പിക്കേണ്ടതുമാണ്.



