LOCAL NEWSTHIRUVAMBADY

പൂക്കളമത്സരം -രജിസ്ട്രേഷൻ ആരംഭിച്ചു.

തിരുവമ്പാടി -തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സാംസ്കാരിക സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന പഞ്ചായത്ത് തല പൂക്കളമത്സരം ആഗസ്റ്റ് 25ന് വെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്. രാവിലെ 8 മുതൽ ആരംഭിക്കുന്ന മത്സരം11മണിക്ക് അവസാനിക്കും.മത്സരത്തിൽ പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീകൾ,അയൽക്കൂട്ടം ഗ്രൂപ്പുകൾ, സാംസ്കാരിക സംഘങ്ങൾ, വ്യക്തിഗത ഗ്രൂപ്പുകൾ എന്നിവർക്ക് പങ്കെടുക്കാം.

രജിസ്ട്രേഷൻ ഫീസ്500 രൂപയാണ്.ആഗസ്റ്റ് 23ന് വൈകുന്നേരം 5മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.മത്സരവിജയികളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10001 രൂപയും,ഒന്ന് രണ്ട് സ്ഥാനക്കാർക്ക് 7001,5001രൂപ വീതം കാഷ് പ്രൈസ് നൽകുന്നതാണ്.വിശദവിവരങ്ങൾക്ക് 9744211509,9447396854 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com