LOCAL NEWS

അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്താൻ സഹായിച്ച ടിപ്പർ ഡ്രൈവറെ അനുമോദിച്ചു

താമരശ്ശേരി ചുരത്തിൽ 26-06-2023 ന് വൈകുന്നേരം 6.30ന് എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ബൈക്ക് സുരക്ഷ ഭിത്തിയിൽ ഇടിച്ചു രണ്ട് പേര് കൊക്കയിലേക് മറിഞ്ഞു വീഴുന്നത് നേരിൽ കണ്ട അരീക്കോട് സ്വദേശി ടിപ്പർ ഡ്രൈവർ ജാബിർ തന്റെ വാഹനം സൈഡാക്കി അപകടത്തിൽപെട്ടവരെ മുപ്പത് അടിയോളം താഴ്ചയുള്ള കൊക്കയിൽ നിന്ന് മുകളിലേ റോഡിലേക്ക് എത്തിക്കുന്നതിലും, ആംബുലൻസിൽ ആശുപത്രിയിലേക്ക് അയക്കുന്നതിലും രക്ഷാ പ്രവർത്തനത്തിന് മുൻകൈ എടുത്ത് പ്രവർത്തിച്ച പ്രസ്തുത ടിപ്പർ ഡ്രൈവർ ജാബിറിനെ അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പൊന്നാട അണിയിച്ചു അനുമോദിച്ചു.

സ്ഥിരമായി വയനാട് ചുരത്തിലൂടെ ടിപ്പർ ലോറി ഓടിക്കുന്നയലാണ് ജാബിർ, ചുരം കവാടത്തിനു സമീപം വെച്ചു നടന്ന അനുമോദന ചടങ്ങിൽ മുത്തു അബ്ദുസലാം സ്വാഗതവും പി കെ സുകുമാരൻ അനുമോദന പ്രഭാഷണവും നടത്തി സമിതി പ്രസിഡന്റ്‌ മൊയ്‌ദു മുട്ടായി ജാബിറിനെ പൊന്നാട അണിയിച്ചു, സലീം എം പി, ജസ്റ്റിൻ ജോസ്, ഷജീർ എ യു, സുലൈമാൻ, അബ്ദുൽ ലത്തിഫ്, എന്നിവർ ആശംസ നേർന്നു. ചുരം സംരക്ഷണ സമിതിയുടെ മുപ്പത്തോളം പ്രവർത്തകർ പങ്കാളികളായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com