LOCAL NEWSTHIRUVAMBADY

ചെളിയും മണ്ണും റോഡിൽ പരന്നൊഴുകി; നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്

തിരുവമ്പാടി: തിരുവമ്പാടി- പുന്നക്കൽ റോഡിൽ പാമ്പിഴഞ്ഞപാറയിലെ പാത്തിക്കൽ വളവിൽ റോഡിലേക്ക് ചളിയും മണ്ണും പരന്നൊഴുകിയത് കാരണം ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

ജൽജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി പൈപ്പിടുന്നതിന് വേണ്ടി കുഴിയെടുത്ത മണ്ണ് ഉറവയുള്ള ഡ്രൈനേജിലേക്ക് വീണതിന് തുടർന്ന് ഡ്രെയിനേജ് തടസ്സപ്പെടുകയും വെള്ളവും മണ്ണും റോഡിലേക്ക് പരന്നൊഴുകി.ഇത് ശ്രദ്ധിക്കാതെ ഇറക്കം ഇറങ്ങിവന്ന ബൈക്ക് യാത്രക്കാർ കടുത്ത വളവിൽ തെന്നി വീഴുകയായിരുന്നു.പരിക്കേറ്റവരെ പരിസരപ്രദേശങ്ങളിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കരാർ ജീവനക്കാർ ഉറവ പിന്നീട് ഡ്രൈനേജിലേക്ക് തിരിച്ചുവിട്ടു റോഡ് വൃത്തിയാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com