LOCAL NEWS

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ വിദ്യാർത്ഥിയെ കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

തിരുവമ്പാടി: തമ്പലമണ്ണ വെള്ളാരം ചാലിൽ അശോകൻ മകൻ അശ്വിൻ അശോകനാണ് പരിക്ക് പറ്റിയത്. അത്തിപ്പാറയിൽ നിന്നും വീട്ടിലേക്കുള്ള റോഡിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് റോഡിന് കുറുകെ കാട്ടുപന്നി ചാടി ബൈക്കിനിടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കുപറ്റിയത്. ഈഭാഗങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. കവുങ്ങിൻ തൈകൾ, തെങ്ങിൻ തൈകൾ, വാഴ കപ്പ മുതലായവ വ്യാപകമായി നശിപ്പിക്കുന്നു. വന്യമൃഗ ശല്യത്തിനെതിരെഅധികൃതരുടെ ഭാഗത്തുനിന്നും ശ്വാശതമായ പരിഹാരം ഉണ്ടാകണമെന്നും ചികിത്സാസഹായം അടിയന്തരമായി ഫോറസ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കർഷകോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ: ബിജു കണ്ണന്തറ ആവശ്യപെട്ടു. തിരുവമ്പാടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ , നിയോജകം മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ , മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, സോണി മണ്ഡപം, ജോസ് ചേർക്കാപ്പുഴ സന്നിഹിതരായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com