LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മരണത്തിലും മാറാത്ത കാരുണ്യം; SMA കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി മുനീറിന്റെ ‘കുടുക്ക’ സമ്പാദ്യം കൈമാറി മകൻ.

തോട്ടത്തിൻകടവ്: ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് അന്തരിച്ച തോട്ടത്തിൻകടവിലെ മുനീർ ബാക്കിവെച്ച കാരുണ്യത്തിന്റെ മാതൃക തുടർന്ന് മകൻ. അപൂർവ്വ രോഗമായ എസ്എംഎ (SMA) ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായുള്ള ഓഫീസിലേക്ക്, മുനീർ കരുതിവെച്ചിരുന്ന ‘കുടുക്ക’ സമ്പാദ്യം മകൻ നേരിട്ടെത്തി കൈമാറി.​തോട്ടത്തിൻകടവിൽ ചിക്കൻ സ്റ്റാൾ നടത്തിയിരുന്ന മുനീർ, ദിവസവും കടയിലെ വരുമാനത്തിൽ നിന്നുള്ള ചെറിയൊരു തുക കുടുക്കയിൽ നിക്ഷേപിക്കാറുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ ഈ തുക അർഹതപ്പെട്ട നിർധനർക്ക് കൈമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്.​കഴിഞ്ഞ ദിവസങ്ങളിലാണ് നീണ്ട ചികിത്സകൾക്കും വേദനകൾക്കുമൊടുവിൽ മുനീർ യാത്രയായത്. ലക്ഷങ്ങൾ ചെലവുവന്ന സ്വന്തം ചികിത്സയ്ക്കിടയിലും, കരുതിവെച്ച കുടുക്കയിലെ നാണയത്തുട്ടുകൾ സ്വന്തം ആവശ്യത്തിനായി എടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.​ഉപ്പയുടെ വിയോഗത്തിന് പിന്നാലെ, ആ നല്ല ശീലം മുടക്കാതെ മകൻ തന്നെയാണ് കുടുക്കയുമായി സഹായ സമിതി ഓഫീസിലെത്തിയത്. തുകയുടെ വലുപ്പത്തേക്കാൾ, സ്വന്തം പ്രയാസങ്ങൾക്കിടയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മുനീർ കാണിച്ച വലിയ മനസ്സാണ് നാട്ടുകാർക്കിടയിൽ ചർച്ചയാകുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com