News

യാത്ര സുരക്ഷിതമാക്കാൻ കേരള പൊലീസിന്റെ “ട്രാക്ക് മൈ ട്രിപ്

തിരുവനന്തപുരം: യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയിൽ പൊലീസ് സഹായം ലഭ്യമാക്കാനുമുള്ള പുതിയ സംവിധാനവുമായി കേരള പൊലീസ്. കേരള പൊലീസിന്റെ പോൽ ആപ് വഴിയാണ് പുതിയ സംവിധാനം ലഭ്യമാകുന്നത്.  പോൽ ആപിലുള്ള ട്രാക്ക് മൈ ട്രിപ് ഓപ്‌ഷനിൽ യാത്രയുടെയും വാഹനത്തിന്റെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ യാത്ര പൊലീസിന് ട്രാക്ക് ചെയ്യാം.   അടിയന്തര  സാഹചര്യങ്ങളിൽ സഹായം ആവശ്യമായി വന്നാൽ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയുകയും സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യുമെന്ന് കേരള പൊലീസ് ഇത്തിരി നേരം ഒത്തിരി കാര്യം ക്യാമ്പയിനിലൂടെ പങ്കുവെച്ചു.

പൊലീസിന്റെ കുറിപ്പ്

Track My Trip: യാത്ര സുരക്ഷിതമാക്കാം.  പോൽ – ആപ്പിന്റെ സഹായത്തോടെ നിങ്ങളുടെ യാത്ര  സുരക്ഷിതമാക്കാനും യാത്രാവേളയിൽ പോലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനമാണിത്. പോൽ – ആപ്പിൾ രെജിസ്റ്റർ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിൻറെയും ഡ്രൈവറിൻറെയും ഫോട്ടോ Track My Trip ഓപ്ഷനിൽ   അപ്‌ലോഡ് ചെയ്യണം. തുടർന്ന് യാത്രാവിവരം അറിയിക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകൾ വരെ നൽകാം) ഫോൺ നമ്പർ ആഡ് ചെയ്ത് സേവ് ചെയ്യുക.  ആ നമ്പറുകളിലേയ്ക്ക് നിങ്ങളുടെ യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്‌ചർ ചെയ്‌ത്  എസ്എംഎസ് അയയ്‌ക്കും.

എസ്എംഎസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ യാത്രയുടെ ലൊക്കേഷൻ അവർക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലിൽ പോൽ – ആപ്പ് നിർബന്ധമല്ല) അടിയന്തര  സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാൽ SOS ഓപ്ഷൻ അമർത്തുന്നതോടെ പോലീസ് കണ്ട്രോൾ റൂമിൽ ലൊക്കേഷൻ സഹിതം സന്ദേശം എത്തുകയും പോലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഈ സൗജന്യസേവനം വളരെ സഹായകരമാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com