LOCAL NEWS

ഓമശ്ശേരിയിൽ ട്രാഫിക് പരിഷ്കാരം നീളുന്നു; വേണ്ടത് ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരം

ഓമശ്ശേരി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കും പരിഹാരത്തിനുള്ള ട്രാഫിക് പരിഷ്കാരവും ചർച്ചയായിട്ട് ഏറെ നാളായെങ്കിലും തുടർ നടപടികൾ അനന്തമായി നീളുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തിൽ ഇതു സംബന്ധിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി സംഘടനാ പ്രതിനിധികളുടെയും ക്ലബ്ബുകളെയും വ്യാപാരികളെയുമെല്ലാം വിളിച്ച് യോഗം ചേർന്നു നിർദേശങ്ങൾ ക്ഷണിച്ചെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ലെന്നാണ് പരാതി. ഓമശ്ശേരി ടൗണിലും ബസ് സ്റ്റാൻഡിലും അനധികൃത വാഹന പാർക്കിങ് വർധിച്ചിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.

വ്യാപാരികളും ഓമശ്ശേരിയിലെ വിവിധ ക്ലബ്ബുകളും ട്രാഫിക് നവീകരണം ആവശ്യപ്പെട്ടു നിർദേശം സമർപ്പിച്ചെങ്കിലും പിന്നീട് ഒരു നീക്കവും പഞ്ചായത്ത് നടത്തിയിട്ടില്ല. ബസ് സ്റ്റാൻഡിൽ പൊളിച്ചുമാറ്റിയ പഞ്ചായത്ത് കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമിക്കാനായി നടപടിയായില്ലെന്നും ഇവിടെ സ്വകാര്യ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് പ തിവാണെന്നും വ്യാപാരികൾ പറയുന്നു. കൂടാതെ ചരക്ക് കയറ്റുന്ന ഗുഡ്സ് വാഹനങ്ങളും, ഓട്ടോ, ടാക്സി വാഹനങ്ങളും ടൗണിൽ പലയിടങ്ങളിലായി നിരയായി നിർത്തിയിടുന്നതും ഗതാഗതക്കുരുക്ക് വരുത്തുന്നു. ഇതിനു പരിഹാരമായി ടൗണിൽ ഒഴി‍ഞ്ഞ ഭാഗത്തേക്കു ടാക്സി പാർക്കിങ് മാറ്റി ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.

ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഓമശ്ശേരി ബൈപാസ് പദ്ധതി യാഥാർഥ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നടപ്പാതകളിലെ കയ്യേറ്റം നീക്കുക, ലൈസൻസ് ഇല്ലാത്ത കച്ചവടക്കാരെ ഒഴിവാക്കുക, ജംക്‌ഷനുകളിൽ വാഹന പാർക്കിങ് നിരോധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമർപ്പിക്കപ്പെട്ടത്. നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഓമശ്ശേരിയിലെ വ്യാപാരികൾ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com