
തിരുവമ്പാടി: തിരുവമ്പാടി- ഓമശ്ശേരി റൂട്ടിൽ തോട്ടത്തിൻ കടവ് കല്പക എസ്റ്റേറ്റിന് സമീപവും ഊർപ്പ് സർവീസ് സ്റ്റേഷന് സമീപമുള്ള കലുങ്ക് നിർമ്മാണം പൂർത്തീകരിച്ചിട്ട് മാസങ്ങളായിട്ടും അപ്പ്രോച്ച് റോഡ് ഇതുവരെ നന്നാക്കാൻ സാധിച്ചിട്ടില്ല.
വാഹന യാത്രക്കാർ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈറോഡ് പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തത് അപകടങ്ങൾക്ക് കാരണമാകും. അധികൃതർ മൗനം പാലിക്കാതെ എത്രയും പെട്ടെന്ന് അപ്പ്രോച്ച് റോഡ് പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മുമ്പും ഈ റോഡിന് പരാതി ഉയർന്നിരുന്നു.കലുങ്ക് നിർമ്മിക്കുന്നതിന് വേണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെടുത്തി കലുങ്കിനുവേണ്ടി ഇരു വശങ്ങളിലും കുഴിയെടുത്തത് പ്രശ്നങ്ങൾക്ക് വഴിയൊരുക്കി.കല്പക എസ്റ്റേറ്റിനു സമീപം വൻ കുഴിയെടുത്തതും കരാറുകാരൻ യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും ഈ കുഴിയിൽ വീണ് ഇരുചക്ര വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.



