
പുല്ലുരാംപാറ : കോടഞ്ചേരി കക്കാടംപോയിൽ മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപം വീണ്ടും അപകടം.തോട്ടുംമുഴി സ്വദേശികൾ സഞ്ചരിച്ച കാറും എതിർവശത്തു നിന്നും മറികടന്നെത്തിയ അടിവാരം സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇരുപതു ദിവസങ്ങൾക്കു മുൻപാണ് ഇതേ സ്ഥലത്ത് ആനയ്ക്കാം പോയിൽ സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റ് തകർത്തത്.



