LOCAL NEWS

അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് അധ്യക്ഷൻ ആയ ചടങ്ങിൽ അപേക്ഷ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും 45 – 60 ദിവസം പ്രായമുളള 5 കോഴി കുഞ്ഞുങ്ങളെ വീതം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് നൽകിയത്. ചടങ്ങിൽ വാർഡ് മെമ്പർമാരായ സീന ബിജു. ബിന്ദു ജയൻ. വെറ്റിനറി സർജൻ ഡിജേഷ് ഉണ്ണികൃഷ്ണൻ,കക്കാടംപൊയിൽ വെറ്റിനറി സർജൻ അഞ്ജലി, ജെസ്വിൻ തോമസ്, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com