KODANECHERYLOCAL NEWS

ഇൻഫാം ഫെസ്റ്റ് കോടഞ്ചേരിയിൽ:സ്വാഗതസംഘം രൂപീകരിച്ചു

കോടഞ്ചേരി : ഇൻഫാമിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ 2023 ഡിസംബർ 26 മുതൽ 2024 ജനുവരി 5 വരെ നടത്തപ്പെടുന്ന കാർഷിക- വിദ്യാഭ്യാസ പ്രദർശനം ഇൻഫാം ഫെസ്റ്റ്ന്റെ നൂറ്റൊന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു.കോടഞ്ചേരി ഫൊറോന വികാരി ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു.വികാരി ജനറാൾ ഫാ:ജോയ്സ് വയലിൽ ഉദ്ഘാടനം ചെയ്തുമുഖ്യ രക്ഷാധികാരികളായി താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് എന്നിവരെയും,സഹ രക്ഷാധികാരികളായി വികാരി ജനറൽ ഫാദർ ജോയ്സ് വയലിൽ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ്, ഫൊറോണ വികാരി ഫാ :കുര്യാക്കോസ് ഐക്കുളമ്പിൽ, സ്വാഗതസംഘം ചെയർമാനായി ഇൻഫാം ഡയറക്ടർ ഫാദർ ജോസ് പെണ്ണാംപറമ്പിൽ, ജനറൽ കൺവീനറായി ഇൻഫാം കാർഷിക ജില്ലാ പ്രസിഡണ്ട് അഗസ്റ്റിൻ പുളിക്കകണ്ടത്തിലിനെയും തെരഞ്ഞെടുത്തു.ഫെസ്റ്റ് വിജയത്തിനായി 14 സബ് കമ്മറ്റികൾ കൂടി ഇതോടൊപ്പം തിരഞ്ഞടുത്തു.ഫിനാൻസ് -പബ്ലിസിറ്റി-സ്റ്റേജ് പന്തൽ-ലൈറ്റ് ആൻഡ് സൗണ്ട്- എന്റർടൈംമെന്റ് അടക്കമുള്ള വിവിധ കമ്മിറ്റികളെയും തിരഞ്ഞെടുത്തു.10 ദിവസങ്ങളിലായി കോടഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ഇൻഫാം ഫെസ്റ്റിൽ വിവിധ ക്ലാസുകളും, ഗാനമേള, വടംവലി അടക്കമുള്ള എന്റർടൈം പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇൻഫാം കാർഷിക ജില്ലാ പ്രസിഡണ്ട് അഗസ്റ്റിൻ പുളിക്കകണ്ടം അറിയിച്ചു. ഫാദർ ജോസ് പെണ്ണാംപറമ്പിൽ,ഫാദർ സായി പാലക്കുളങ്ങര,ഫാദർ ആൽബിൻ വിലങ്ങുപാറ,സി യു ജോൺ,ബോണി ആനത്താനം, ബ്രോണി തുടങ്ങിയവർ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പ്രസംഗിച്ചു..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com