LOCAL NEWSTHIRUVAMBADY

കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു

തിരുവമ്പാടി:രണ്ടുദിവസമായി തകർത്തു പെയ്യുന്ന കനത്ത മഴയിൽ വീടിനു മുൻവശത്തുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു.തിരുവമ്പാടി തൊണ്ടിമ്മൽ ചാലിൽതൊടികയിൽ വിജയന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് കനത്ത മഴയിൽ ഇടിഞ്ഞത്.

അതേസമയം കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴയാണ് മലയോര മേഖലയിൽ പെയ്യ്തിറങ്ങിയത്.പുഴകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട് ആനക്കാംപൊയിൽ, കരിമ്പ്,ഉറുമി പൂവാറൻതോട്, മഞ്ഞക്കടവ്, കക്കാടംപൊയിൽ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണെങ്കിലും അനിഷ്ഠസംഭവങ്ങൾ ഒന്നും ഇത് വരെ റിപ്പോർട്ട് ചെയ്യ്തിട്ടില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com