
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ സ്കൂൾ കലോത്സവം – മിഴിവ് -2023 സിനി ആർട്ടിസ്റ്റ് ബാലകൃഷ്ണൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,സ്റ്റാഫ് പ്രതിനിധി എൽസമ്മ അഗസ്റ്റിൻ,കലോൽസവ കൺവീനർ നീനു മരിയ ജോസ് , പി.ടി.എ പ്രസിഡന്റ് സിജോ മാളോല,എം.പി.ടി.എ പ്രസിഡന്റ് ജിൻസ് മാത്യു,സ്കൂൾ ലീഡർ ഐവിൻ റോബി തുടങ്ങിയവർ പ്രസംഗിച്ചു.നാലു വേദികളിലായി നടന്ന ‘മിഴിവ്’ കലോൽസവം വിദ്യാർത്ഥികളുടെ മിഴിവാർന്ന കലാപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.



