LOCAL NEWS

കാണാതായ തമ്പലമണ്ണ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി: ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുക്കം പൈപ്പ് പാലത്തിനു സമീപം മാന്ത്ര റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബർ 6 മുതലാണ് ചന്ദ്രനെ കാണാതായത്.
തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: കല്യാണി
മക്കൾ: ജിയേഷ്, ജിഷ
മരുമക്കൾ:അനിൽകുമാർ(തിരുവമ്പാടി),സുരഭി (മാമ്പറ്റ) സംസ്കാരം നാളെ (12 oct 2023) 12 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com