KODIYATHOORLOCAL NEWS

കക്കാടംപൊയിൽ – പനമ്പ്ലാവ് റോഡിൽ ക്രൂയിസർ ജീപ്പ് മറഞ്ഞ് അപകടം

തോട്ടുമുക്കം:കക്കാടംപൊയിൽ – പനമ്പ്ലാവ് റോഡിൽ ക്രൂയിസർ ജീപ്പ് മറഞ്ഞ് അപകടം.

പെരുന്നാൾ അവധി ആഘോഷിച്ചു കക്കാടംപൊയിൽ നിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങി വരികയായിരുന്ന മലപ്പുറം ചെമ്മാട് കെടുഞ്ഞി സ്വദേശികൾ സഞ്ചരിച്ച ക്രൂയിസർ ജീപ്പാണ് ബ്രേക്ക് നഷ്ടപ്പെട്ടു മതിലിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്.

കുട്ടികൾ അടക്കം നിരവധി യാത്രക്കാർ ഉണ്ടായിരുന്നു ജീപ്പിൽ.
പരിക്കേറ്റവരെ  അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയെ തോളല്ലിനു പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.തുടർന്ന് പോലീസും ഫയർഫോഴ്സ് യൂണിറ്റും എത്തി വാഹനം മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com