
താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് പതിച്ചു.ഒന്ന് രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.രാത്രി 9 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ സ്വദേശികളായ കുടുംബം. മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ മുസ്ഥഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. കൊക്കയിലേക്ക് മറിഞ്ഞ കാറിന്റെ മുകളിലേക്ക് അപകട സമയത്ത് മരം വീണതും വെളിച്ചക്കുറവും രക്ഷാ പ്രവർത്തനത്തെ ബാധിച്ചു. പിന്നീട് മുക്കത്ത് നിന്നും കൽപറ്റയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് കാറിന്റെ ഡോറുകൾ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു ഒമ്പത് പേരടങ്ങുന്ന സംഘം.



