LOCAL NEWS

‘വെളിച്ചമാണ് തിരുദൂതർ’ സാംസ്കാരിക സദസ്സ് നാളെ

തിരുവമ്പാടി: പ്രവാചകൻ മുഹമ്മദ് നബിയുടെ സന്ദേശം ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വേളയിൽ ജമാഅത്ത് ഇസ്ലാമി ഹിന്ദ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വെളിച്ചമാണ് തിരുദൂതർ എന്ന സാംസ്കാരിക ക്യാമ്പയിൻ നാളെ (14 ഒക് 2023) വൈകിട്ട് 4 മണിക്ക് അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കും.

പ്രസ്തുത പരിപാടിയിൽ ഓടക്കുഴൽ പുരസ്കാര ജേതാവും സാംസ്കാരിക പ്രവർത്തകനുമായ പി സുരേന്ദ്രൻ സംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായിൽ അധ്യക്ഷനാകും,സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പ്രവാചക സന്ദേശം നൽകി പ്രഭാഷണം നടത്തും,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്,സ്വാമി ജ്ഞാന തീർത്ഥ (ശിവഗിരി മഠം വർക്കല),എം എ ബിനോയ് മാസ്റ്റർ,സഈദ് എലമങ്കൽ,എന്നിവർ സംസാരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കോഴിക്കോട് ജില്ല ഭാരവാഹികളായ ആർ.കെ അബ്ദുൽ മജീദ്,സിറാജുദ്ദീൻ ഇബ്നു ഹംസ,നസീഫ് തിരുവമ്പാടി,റൈഹാന കല്ലുരുട്ടി, എ.അബൂബക്കർ മൗലവി എന്നിവർ
പത്രസമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com