HEALTHLOCAL NEWS

ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് 19ന് വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ സന്ദർശിക്കും

കോഴിക്കോട് :’ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ 19ന് വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ സന്ദർശിക്കുന്നു. രാവിലെ എട്ട് മണിക്ക് സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ഒമ്പത് മണിക്ക് കൽപ്പറ്റ ജനറൽ ആശുപത്രി, 10 മണിക്ക് വൈത്തിരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി എന്നിവ സന്ദർശിക്കും. 11 മണിക്ക് വയനാട് ജില്ലയുടെ അവലോകന യോഗം നടക്കും.
ഉച്ചയ്ക്ക് കോഴിക്കോട് ജില്ലയിലെ സന്ദർശനം ആരംഭിക്കും. രണ്ട് മണിക്ക് താമരശ്ശേരി താലൂക്ക് ആശുപത്രി, 2.45ന് ബാലുശ്ശേരി താലൂക്ക് ആശുപത്രി, നാല് മണിക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രി, അഞ്ച് മണിക്ക് കുറ്റ്യാടി താലൂക്ക് ആശുപത്രി, ആറ് മണിക്ക് നാദാപുരം താലൂക്ക് ആശുപത്രി എന്നിവ സന്ദർശിക്കും. കോഴിക്കോട് ജില്ലയിലെ മറ്റാശുപത്രികൾ അടുത്ത ഘട്ടത്തിൽ സന്ദർശിക്കും. എം.എൽ.എ.മാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടാകും.
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി സന്ദർശിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്നത്. ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക, നിലവിൽ നൽകപ്പെടുന്ന സേവനങ്ങളും ജനങ്ങൾക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com