LOCAL NEWS

ജീവരക്ഷ2023 ..രക്തദാതാക്കളുടെ സംഗമം ശ്രദ്ധേയമായി

ഹോപ്പ് ബ്ലഡ് ഡൊണേഴ്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ രക്തദാതാക്കളെ ആദരിക്കുവാൻ നടത്തിയ ജീവരക്ഷ2023 പ്രോഗ്രാം മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.സജിത്കുമാര് ഉദ്ഘാടനം ചെയ്തു ..
ഹോപ്പ് ഏർപ്പെടുത്തിയ പ്രഥമ ജീവരക്ഷ പുരസ്കാരം പ്രശസ്ത സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗത്തിന് അദ്ദേഹം നൽകി ..
ഹോപ്പ്ന്റെ ഇ – സപ്ലിമെന്റ് പോലീസ് സബ് ഇൻസ്‌പെക്‌ടർ T V ദനഞ്ജയദാസ് പ്രകാശനം ചെയ്തു ..
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത നാനൂറോളം രക്തദാതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്..
പങ്കെടുത്ത മുഴുവൻ രക്തദാതാക്കളെയും ആദരിച്ചു ..
രക്തദാതാക്കൾക്കുള്ള ആദരവ് കോഴിക്കോട് മെഡിക്കൽ കോളേജ് അസി. പ്രൊഫസറും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കോഴിക്കോട് ജില്ലാ നോഡൽ ഓഫീസറുമായ ഡോ.അർച്ചന രാജൻ നൽകി ..
രക്തദാന മേഖലയിൽ സേവനം ചെയ്യുന്ന കൂട്ടായ്മകൾക്കുള്ള പുരസ്കാരങ്ങൾ കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഓഫീസർ ഡോ.മേരി ട്രീസ നൽകി ..
ബ്ലഡ് ബാങ്കുകൾക്കുള്ള സ്നേഹാദരവ് കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റൽ PRO സോയുസ് ജോർജ്ജ് വിതരണം ചെയ്തു ..
തുടർന്ന് രക്തദാനം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ MVR കാൻസർ സെന്റർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മേധാവി ഡോ.നിഥിൻ ഹെൻറി ക്ലാസ്സെടുത്തു ..
രക്തദാതാക്കളുമായുള്ള ഇന്ററാക്ഷൻ ഗവ.W&C ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഫ്‌സൽ C K നയിച്ചു ..
സിസ്റ്റർ ജയ ആന്റോ കാസർഗോഡ്,ശ്യാമള ടീച്ചർ ,
ജീവകാരുണ്ണ്യ പ്രവർത്തകൻ അബ്ദുൽഅസീസ് ഒളവണ്ണ,കോഴിക്കോട് ഗവ.W&C ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കൗൺസലർ ശ്രീമതി അമിത ,MVR ക്യാൻസർ സെന്റർ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ അനു പുല്ലങ്കോടൻ ,നസീർ ചിന്നൂസ്‌ കുറ്റ്യാടി ,അൻസാരി തൊടുപുഴ ,സരോഷ്‌ തിരുവനന്തപുരം,അസ്‌ലം എടയാർ എറണാകുളം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ..
പരിപാടിയിൽ ഹോപ്പ് ജനറൽ സെക്രട്ടറി ജംഷാദ് പതിയാരക്കര സ്വാഗതം ആശംസിച്ചു ..
ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി അധ്യക്ഷനായിരുന്നു ..
ജോയന്റ് സെക്രട്ടറി സിദ്ധീഖ് പെരുമണ്ണ കൃതജ്ഞത പ്രകാശിപ്പിച്ചു ..
ഹോപ്പ് ട്രഷറർ ഗിരീഷ്ബാബു ശാരദാമന്ദിരം,എക്സിക്യൂട്ടീവ് മെംബെർമാരായ നൗഷാദ് ബേപ്പൂർ,ഷക്കീർ പെരുവയൽ,സുമേഷ് പാലേരി,ഷംസുദ്ധീൻ മുറംപാത്തി,ഡോ.സയ്യിദ് ജുനൈദ് ആയഞ്ചേരി,അനിത ഗിരീഷ് ,ബുഷ്‌റ കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി ..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com