LOCAL NEWS

ടൈഗേഴ്‌സ് ക്ലബ്‌ നാലാമത് വടംവലി മത്സരം: ഷാഡോസ് കരിയോട് ജേതാക്കൾ

തിരുവമ്പാടി:ആനക്കാംപൊയിൽ ടൈഗേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച നാലമത് അഖില കേരള വടംവലി മത്സരത്തിൽ 36 ടീം അംഗങ്ങൾ മത്സരിച്ചതിൽ മാവാതുക്കൽ കിടിലോ കിടിലം സ്പോൺസർ ചെയ്ത ഷാഡോസ് കരിയോട് ജേതാക്കളായി.

1-ാം സമ്മാനം നരിവേലിൽ ഫാമിലി പോൺസർ ചെയ്യുന്ന ജോസ് നരിവേലി മെമ്മോറിയൽ Rs.20001/-കാഷ് പ്രൈസും എവറോളിംഗ് ട്രോഫിയും മുട്ടനാടുമാണ് ജേതാക്കൾക്ക് ലഭിച്ചത്.രണ്ടാം സമ്മാനമായ DREAM ROC RESORTS ആനക്കാംപൊയിൽ സ്പോൺസർ ചെയ്യുന്ന Rs.15001/- രൂപയും ട്രോഫിയും പൂവൻ കോഴിയും ഫെയ്മസ് ഹോളോബ്രിക്സ് & ടിപ്പർ സർവീസ് സ്പോൺസർ ചെയ്യുന്ന ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാടും സ്വന്തമാക്കി. IRE അസോസിയേഷൻ ആണ് മത്സരം നിയന്ത്രിച്ചത്.രാത്രി 8 മണിക്ക് തുടങ്ങിയ മത്സരം പുലർച്ചെ മൂന്നുമണിയോടെ അവസാനിച്ചത്. മത്സരം കാണുന്നതിനായി വിവിധ പ്രദേശങ്ങളിൽ നിന്നുമായി സ്ത്രീകൾ അടക്കമുള്ള വടംവലി പ്രേമികൾ സന്നിഹിതരായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com