
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവൽ 2023 ന്റെ ഭാഗമായി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി പ്രൈസ് മണി ക്രോസ് കൺട്രി മത്സരം സംഘടിപ്പിക്കുന്നു.ഈ മാസം 29 ന് ശനിയാഴ്ച രാവിലെ 7 മണിക്കാണ് മത്സരം.പുല്ലൂരാംപാറ മുതൽ കോടഞ്ചേരി വരെ പുരുഷൻമാർക്കും,നെല്ലിപൊയിൽ മുതൽ കോടഞ്ചേരി വരെ വനിതകൾക്കുമായാണ് മത്സരം നടക്കുന്നത്.



