LOCAL NEWS

പള്ളിപ്പടി അങ്ങാടിയിലെ ഓട്ടോ സ്റ്റാന്റ് തർക്കം: ദിവസങ്ങളോളം നീണ്ട ആശങ്കകൾക്ക് പരിഹാരം

പുല്ലൂരാംപാറ : പള്ളിപ്പടി അങ്ങാടിയിലെ ഓട്ടോ സ്റ്റാന്റ് അങ്ങാടിയിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് കച്ചവടക്കാരും ഓട്ടോ റിക്ഷാ തൊഴിലാളികളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് തിരുവമ്പാടി പഞ്ചായത്ത് അധികൃതരുടെയും തിരുവമ്പാടി സബ് ഇൻസ്പെക്ടർ ഇ.കെ രമ്യയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടത്.വ്യാപാരികൾ മുന്നോട്ടുവെച്ച ചില അഭിപ്രായങ്ങൾ അംഗീകരിച്ച് റേഷൻ കട ഉൾപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് തടസം വരാത്ത രീതിയിൽ നിശ്ചിത അകലത്തിൽ പഞ്ചായത്ത് നല്കുന്ന ട്രാക്ക് ലൈനിനുള്ളിൽ പാർക്ക് ചെയ്യാനുള്ള അനുമതിയാണ് ലഭിച്ചത്. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്കും തർക്കങ്ങൾക്കും വിരാമമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com