LOCAL NEWS

കളരിക്കൽ ഉസ്മാൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം.

മുക്കം വിദ്യാഭ്യാസ ഉപജില്ലയുടെ മുൻ ഹെഡ് മാസ്റ്റർ ഫോറം സെക്രട്ടറിയും മുൻ പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ ഗ്രീൻ ലീഫ് കൺവീനറും
കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കളരിക്കൽ ഉസ്മാൻ മാസ്റ്ററുടെ നിര്യാണത്തിൽ കൂട്ടായ്മയുടെ അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. മുൻ ഡി.ഡി.ഇ സി.സി ജേക്കബിന്റെ അധ്യക്ഷതയിൽ മണാശേരി സ്കൂളിൽ ചേർന്ന യോഗത്തിൽ
കെ.ടി. ജോസഫ് , യു.പി. അബ്ദുൾ റസാക്ക്, എം.ടി.തോമസ്, റോയി ഓവേലിൽ, പി.അബദു , രാധാകൃഷ്ണൻ വി.വി., കെ.വി.അബ്ദുൾ സലാം,
ഒ സഫിയ, ബീനാ മാത്യൂ , മെഹ്റുന്നീസ ഇ.പി. പി.ടി. ജോസ് , ബെന്നി ലൂക്കോസ്, എം. മധു, ബബിഷ കെ.പി., എൻ. ചന്ദ്രൻ മാസ്റ്റർ , ബി.പി.സി. അജയൻ മാസ്റ്റർ എന്നിവർ ഉസ്മാൻ മാസ്റ്ററെ അനുസ്മരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com