LOCAL NEWS

ഒരു ബെല്ലടിച്ചാൽ മതി, ഓട്ടോ വരും

കാരശ്ശേരി : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗവും തിരക്കും വലിയതോതിലായി. ഇതോടെ തിരക്കേറിയ നെല്ലിക്കാപ്പറമ്പ് അങ്ങാടിയിൽ എത്തുന്നവർക്ക് റോഡ് മുറിച്ചുകടക്കുന്നത് വലിയ സാഹസവുമായി. റോഡ് മുറിച്ചുകടന്ന് ഓട്ടോറിക്ഷാ സ്റ്റാൻഡിൽ എത്താൻ ആളുകൾ വലിയ പ്രയാസം നേരിടുന്നതുകണ്ട ഓട്ടോ ത്തൊഴിലാളികൾ ഒടുവിൽ ഒരു മാർഗം കണ്ടെത്തി.

ഓട്ടോ സ്റ്റാൻഡിൽ ഒരു ബെല്ല് സ്ഥാപിച്ചു.ഇതിന്റെ സ്വിച്ച് റോഡിനക്കരെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും സ്ഥാപിച്ചു. ഓട്ടോറിക്ഷ വിളിക്കേണ്ടവർ ഈ ബെല്ലടിച്ചാൽ ഉടൻ റോഡ് മുറിച്ചുകടന്ന് യാത്രക്കാരനെ തേടി ഓട്ടോ അടുത്തെത്തും. ചീറിപ്പാഞ്ഞു വരുന്നവാഹനങ്ങൾക്കിടയിലൂടെ ഇനി സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള യാത്രക്കാർക്ക് ഓട്ടോറിക്ഷ വിളിക്കാൻ ബുദ്ധിമുട്ടേണ്ട. തിരക്കേറിയ അങ്ങാടികളിൽ ഇത്തരം സംവിധാനം ഏറെ ഉപകാരപ്രദമാകുമെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ സവാദ് ഇബ്രാഹിം പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com