LOCAL NEWSNews

പുല്ലാളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് നിലനിര്‍ത്തി

മടവൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ സിറാജ് ചെറുവലത്താണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഡ് മെമ്പര്‍ കെ ജുറൈജിന്റെ നിര്യാണത്തെതുടര്‍ന്നാണ് പുല്ലാളൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 234 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചു കയറിയത്. സിറാജ് ചെറുവലത്ത് 610 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അബ്ബാസ് ഒ കെ 376 വോട്ടുകളാണ് നേടിയത്. ബി ജെ പി സ്ഥാനാര്‍ഥി വാസുദേവന് 34 വോട്ടുകളും സ്വതന്ത്രരായി മത്സരിച്ച അബ്ബാസ് , അബ്ബാസ് പി എന്നിവര്‍ യഥാക്രമം 8, 4 എന്നിങ്ങനെയും വോട്ടുകള്‍ നേടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com