LOCAL NEWS

ഉദ്ഘാടനത്തിനൊരുങ്ങി ഹോമിയോ ഡിസ്‌പെൻസറി

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി കെട്ടിടം നിർമാണം പൂർത്തിയായി. നിർദിഷ്ട കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ റോഡിൽ കറ്റിയാടാണ് ഡിസ്പെൻസറിയുള്ളത്. കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായതോടെ ഗ്രാമപ്പഞ്ചായത്ത് 30 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് കെട്ടിടം പുനർനിർമിച്ചത്. ഡോക്ടർ റൂം, ഫാർമസി റൂം, സ്റ്റോർ റൂം, വെയിറ്റിങ് ഏരിയ എന്നീ സൗകര്യങ്ങളോടെയുള്ള കെട്ടിടമാണിത്. മിനുക്കുപണികളടക്കം പൂർത്തിയായി.വയറിങ് പ്രവൃത്തിമാത്രമേ ബാക്കിയുള്ളൂ. രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരുടെ സേവനം ലഭ്യമാണ്. ഡിസംബർ അവസാനവാരംതന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ എന്നിവർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com