News

വൻ വാറ്റ് കേന്ദ്രം തകർത്തു.

താമരശ്ശേരി:ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കരിഞ്ചോല ഭാഗത്ത് നടത്തിയ വ്യാപകമായ റെയി ഡിൽ കരിഞ്ചോല മലയിൽ നിന്നും 210 ലിറ്ററിന്റെ രണ്ടു ബാരലുകളിലും 500 ലിറ്ററിന്റെ ഒരുടാങ്കിലും ആയി 920 ലിറ്റർ വാഷും രണ്ട് കൂട്ടം വാറ്റ് സെറ്റും രണ്ട് ഗ്യാസ് സിലിണ്ടറുകളും രണ്ട് ഗ്യാസ് അടുപ്പുകളും 10 ലിറ്റർ ചാരായവും കണ്ടുപിടിച്ച് കേസ് ആക്കി.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നറെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ അബ്ദുള്ള,സിഇഒ മാരായ നിഷാന്ത്, ബിനീഷ് കുമാർ, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസവും കരിഞ്ചോല ഭാഗത്ത് നിന്നും നടത്തിയ റെയ്ഡിൽ 800 ഓളം ലിറ്റർ വാഷ് കണ്ടെടുത്ത് കേസ് ആക്കിയിരുന്നു. കുന്നിൻ മുകളിൽ പയർ വള്ളികൾക്കിടയിൽ ആയിരുന്നു വാഷ് ഒളിപ്പിച്ചു വെച്ചിരുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com