
കൊടുവള്ളി: ദേശീയപാത 766 കൊടുവള്ളിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ടെർപ്പെന്റുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറി വൈകിട്ട് 3:30ഓടെയാണ് മറിഞ്ഞത്. ആളപായമില്ല. കൊടുവള്ളി പോലീസും,നരിക്കുനിയിൽ നിന്നും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി.മറിഞ്ഞ് ടാങ്കറിൽ നിന്ന് ടെർപ്പെന്റർ റോഡിലേക്ക് പരന്നൊഴുകി. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു



