
തിരുവമ്പാടി :കൂടരഞ്ഞി പഞ്ചായത്തിലെ പുലി ശല്യവും മറ്റു മലയോര മേഖലകളിലെ വന്യമൃഗശല്യങ്ങളും ഒഴിവാക്കാൻ അടിയന്തിരമായി ഫോറസ്റ്റു ഡിപ്പാർട്ടുമെൻറുംസ്ഥലം എം പിയും ഇടപെടണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിൽ പൂവാറൻ തോട്ടിൽ പുലിയിറങ്ങി, നാട്ടുകാർ കടുത്ത ഭീതിയിലാണ്.രണ്ടാഴ്ച്ച മുമ്പ് മുത്തപ്പൻ പുഴയിൽ, നടുറോഡിൽ പുലി ചത്തു കിടന്നു.ഇവിടങ്ങളിലെല്ലാം നാട്ടുകാർ കടുത്ത ഭീതിയിലാണ്. കുട്ടികൾ ആഴ്ച്ചകളായി സ്കൂളിൽ പോകുന്നില്ല. നാട്ടുകാർ വീടിനു വെളിയിലിറങ്ങുന്നില്ല.യാതൊരു വിധ കൃഷിപ്പണിയും കാട്ടുമൃഗാക്രമണം ഭയന്ന് മലയോര മേഖലയിൽ നടക്കുന്നില്ല.വനമേഖലയിൽ, കർഷകരെ രക്ഷിക്കാൻ, സോളാർ വേലി, ജൈവവേലി, കിടങ്ങുകൾ… തുടങ്ങിയ നിർമ്മിക്കാൻ കോടി ക്കണക്കിനു രൂപയുടെ പദ്ധതികൾ ഉണ്ടെന്നിരിക്കെ-അവയൊന്നു പോലും നടപ്പാക്കാൻ കേന്ദ്ര പദ്ധതികൾ കൊണ്ടുവരാൻ സ്ഥലം എം പി പരിശ്രമിക്കുന്നില്ല. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനോ ദുരിതബാധിതർക്ക് ധൈര്യം പകരാനോ സ്ഥലം എം.പി യോ, ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റോ തയ്യാറാകാത്തതിൽഏരിയാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് സി എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.



