വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ‘കചടതപ’ അക്ഷരകൂട്ട് ക്യാമ്പിന് തുടക്കം കുറിച്ച് മുക്കം എം.എ.എം.ടി.ടി.ഐ.

മുക്കം: മുക്കം എം.എ.എം ടി ടി ഐ യിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ‘കചടതപ’ അക്ഷരകൂട്ട് ക്യാമ്പിന് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന അധ്യാപക – വിദ്യാർത്ഥി സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി. ദീപ്തി നിർവഹിച്ചു.പുതുതായി സ്ഥാപിച്ച ഇന്ററാക്റ്റീവ് പാനൽ ബോർഡ് സ്വിച്ഛ് ഓൺ കർമ്മവും ചടങ്ങിൽ നടന്നു. എം.എ.എം ടി ടി ഐ പ്രിൻസിപ്പാൾ ടി. താഹിറ അധ്യക്ഷയായി. മുക്കം മുസ്ലിം ഓർഫനേജ് സി.ഇ.ഒ വി അബ്ദുള്ളകോയ ഹാജി മുഖ്യപ്രഭാഷണം നടത്തി. ഇല്ലിക്കണ്ടി അബ്ദുൽ അസീസ് ക്യാമ്പ് പരിശീലനത്തിന് നേതൃത്വം നൽകി. എൻ കെ ആബിദ് , വി ഹസ്സൻ, പി അബ്ദു, മൻസൂർ, എം ആർ അബ്ദുനാസർ, മുഹമ്മദ് ചെറുവാടി, ബഷീർ മദനി, എ പ്രിജി, കെ പി ഫസ്ന, മുഹമ്മദ് റാഫി സംസാരിച്ചു.



