KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
പൂവത്തിൻ ചുവട് ദേവീക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണം നടത്തി.

കോടഞ്ചേരി:പൂവത്തിൻ ചുവട് ദേവീക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണവും തിലഹോമവും നടത്തി. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി യും, പ്രവീൺ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിച്ചു.പൂവത്തിൻ ചുവട് പാപനാശിനിയിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ 100 കണക്കിന് ഭക്തർ പങ്കെടുത്തു.ചടങ്ങുകൾക്ക് ഷാജി അമ്പലപ്പടി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികളായ കുമാരൻ പൊട്ടക്കുഴി, ശശി ഒ.കെ ,നാരായണൻ പുത്തൻവീട്ടിൽ, മോഹൻദാസ് പുളിക്കപറമ്പിൽ, ഉമേഷ് മോഹൻ,അരുൾ രതീഷ്, എന്നിവർ നേതൃത്വം നൽകി.



