KODIYATHOORLOCAL NEWSNewsUncategorizedതിരുവമ്പാടി മണ്ഡല വാർത്തകൾ,

അപകട ഭീഷണിയിലായകൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ

കൊടിയത്തൂർ: മലയോര മേഖലയിലെ നൂറ് കണക്കിന് രോഗികൾക്കാശ്വാസമായ കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. കുത്തിവെപ്പ്, ഫാർമസി സ്റ്റോർ റൂം വിഭാഗങ്ങൾ ഉൾപ്പെടുന്ന കെട്ടിടമാണ് അപകട ഭീഷണി നേരിടുന്നത്.മലയോര മേഖലയിലെ കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി നൂറ് കണക്കിന് രോഗികൾ ദിവസവും എത്തുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ.സ്റ്റാേർ റൂം കെട്ടിടം ചോർന്നൊലിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളും ഗർഭിണികളും വയോധികരുമുൾപ്പെടെ എത്തുന്ന സ്ഥലത്തെ കെട്ടിടം അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com