LOCAL NEWSTHIRUVAMBADY
പള്ളിപ്പടി പനച്ചിക്കൽ കടവ് നടപ്പാലം പുനർനിർമ്മാണം ആക്ഷൻ കമ്മിറ്റി രൂപികരിച്ചു

തിരുവമ്പാടി:തിരുവമ്പാടി-പുല്ലൂരാംപാറ പള്ളിപ്പടി പനച്ചിക്കൽ കടവ് നടപ്പാലം പുനർനിർമ്മാണം ആക്ഷൻ കമ്മിറ്റി രൂപികരിച്ചു. പഞ്ചായത്ത് മുൻപ്രസിഡന്റ് പിടി അഗസ്റ്റ്യൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഷൈനി ബെന്നി, മെമ്പർ രാധാമണി, റോയി ഓണാട്ട്, ഷിജു ചെമ്പനാനി,ബേബി മണ്ണൻപ്ലാക്കൽ പ്രസംഗിച്ചു. വിൽസൻ താഴത്തുപറമ്പിൽ (കൺവീനർ)റോയി ഓണാട്ട് (ചെയർമാൻ) ബേബി മണ്ണൻ പ്ലാക്കൽ ( ട്രഷർ ) ഷിജു ചെമ്പനാനി (ജോയ്ൻ്റ് കൺവീനർ)പിടി അഗസ്റ്റിൻ (വൈസ് ചെയർമാൻ) കമ്മിറ്റി അംഗങ്ങളായി സണ്ണി കന്നുകുഴി, ജിജീഷ് തൈക്കാട്ട്, ജോൺസൺവെട്ടിക്കാട്ട്, ബാബു പി . രക്ഷാധികാരികളിയി എം എൽ എ യും പഞ്ചായത്ത് പ്രസിഡൻ്റിനെയും വാർഡ് ഏഴിലെയും വാർഡ് അഞ്ചിലെയും മെമ്പർമാരെ രക്ഷാധികാരികളായി തീരുമാനിച്ചു.



