
മുക്കം : മണാശ്ശേരി – പുൽപ്പറമ്പ് – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ തെയ്യത്തുംകടവ് പാലംമുതൽ കൊടിയത്തൂർ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. കൂടാതെ വലിയ വാഹനങ്ങളുടെ ഗതാഗതം 30 വരെയും നിരോധിച്ചു.തെയ്യത്തുംകടവ് ഭാഗത്തുനിന്ന് കൊടിയത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചേന്ദമംഗല്ലൂർ- മുക്കം -കാരശ്ശേരി വഴിയും കൊടിയത്തൂരിൽനിന്ന് തെയ്യത്തുംകടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാരശ്ശേരി- മുക്കം-ചേന്ദമംഗല്ലൂർ വഴിയും പോകണം



