
മുക്കം: ഇന്നലെ രാത്രിയോടെ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ ചെറുപുഴയിൽ കണ്ടെത്തി.മുക്കം മണാശ്ശേരി സ്വദേശിയും മുക്കം ബസ്റ്റാൻഡിൽ ശ്രുതിലയ സിഡീ ഷോപ്പ് ഉടമയുമായ രജീഷീൻ്റെ മൃതദേഹമാണ് മുക്കം പോലീസും ഫയർഫോഴ്സും വിവിധ സന്നദ്ധ സേന അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന തെരച്ചിനൊടുവിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി മുതൽ രജീഷിനെ കാണാതാവുകയായിരുന്നു ചെറുപുഴയുടെ തീരത്ത് ബൈക്കും മൊബൈലും കണ്ടെത്തുകയായിരുന്നു തുടർന്ന് നടന്ന തെരച്ചിനെടുവിലാണ് കണ്ടെത്തിയത് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.



