LOCAL NEWS

വിമുക്ത ഭാടന്മാരെ ആദരിച്ചു

കൂടരഞ്ഞി :75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബത്തേരി രൂപതയുടെ സാമൂഹ്യഷേമ പ്രസ്ഥാനമായ ശ്രേയസ് കൂടരഞ്ഞി പഞ്ചായത്തിലെ മഴവില്ല് സ്വശ്രയ സംഘവും കൂടരഞ്ഞി കർഷക സ്വശ്രയ സംഘത്തിൻ്റെയും നേതൃത്തത്തിൽ വിമുക്ത ഭടൻമാരെ ആദരിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. മഴവിൽ സംഘത്തിന്റെ പ്രസിഡന്റ്‌ റോയി ആക്കേൽ അധ്യക്ഷനായിരുന്ന യോഗത്തിൽ ശ്രേയസ് കോഴിക്കോട് മേഖല കോ. ഓഡിനേറ്റർ ലിസി റെജി റിപ്പബ്ലിക് ദിന സന്ദേശം നല്കി.സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിച്ച തോമസ് ജോൺ കാലായിൽ, ജോസഫ് അഗസ്റ്റിൻ, കെ. ജെ. ജോസഫ്, ഈ. ജെ. ബെർണാഡ്, ബേബി സക്കറിയാസ്, ജോസ് എം. എം. മുണ്ടക്കൽ എന്നിവരെ മെമെന്റോയും പൊന്നാടായും നല്കി ആദരിച്ചു. ശ്രേയസ് പുലിക്കയം യൂണിറ്റ് പ്രസിഡന്റ്‌ ജോസ് ഇടയ്ത്തുപാറ, കമ്മറ്റി അംഗം ചന്ദ്രൻ കണിയാൻപറമ്പിൽ, സിബി കുഴിവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മനു പൈമ്പിള്ളിൽ സ്വാഗതം പറഞ്ഞു. യോഗത്തിന് സജി പുളിക്കകണ്ടം നന്ദി അർപ്പിച്ചു സംസാരിച്ചു. ശ്രേയസ് കൂടരഞ്ഞി സബ്സെന്റർ കോഡിനേറ്റർ ജോസ് കുറൂർ പരിപാടികൾക്ക് നേതൃത്വം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com