പല്ല് തേയ്ക്കുമ്പോൾ കൂടുതൽ പേസ്റ്റ് എടുക്കാറുണ്ടോ? പണി കിട്ടും, ബ്രഷ് ചെയ്യുന്നതിലുമുണ്ട് കാര്യം

ദിവസവും പല്ല് തേയ്ക്കുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. ദിവസവും രണ്ടുനേരം പല്ലുതേയ്ക്കണമെന്നാണ് ദന്തരോഗ വിദഗ്ധർ നിർദേശിക്കുന്നത്. ബ്രഷ് ഉപയോഗിച്ചാകും മിക്കവറാറും എല്ലാവരും പല്ല് തേയ്ക്കുക. എന്നാൽ ബ്രഷ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ദന്തസംരക്ഷണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ അതിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
രണ്ട് മൂന്ന് മാസം കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റുന്നതാണ് ഉത്തമം. കുറേ നാൾ ഉപയോഗിച്ചാൽ ബ്രസിൽസ് കേടാവും. പിന്നെ ക്ലീനിങ് ശരിയായ രീതിയിൽ നടക്കില്ല.
കുറേ നേരം ബ്രഷ് ചെയ്താൽ പല്ല് നന്നായി വെളുക്കുമെന്നാണ് പലരുടെയും ധാരണ. എന്നാലിത് തീർത്തും തെറ്റാണ്. രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ ബ്രഷ് ചെയ്യേണ്ടതുള്ളൂ.
കൂടുതൽ പേസ്റ്റും വേണ്ട്. പേസ്റ്റ് കൂടുന്നതിനനുസരിച്ച് പല്ല് കൂടുതൽ വെളുക്കില്ല. മുതിർന്നവർക്ക് ഒരു പയറിന്റെ അത്രയും പേസ്റ്റ് മതി പല്ലുതേയ്ക്കാൻ.
പല്ല് അമർത്തി തേയ്ക്കരുത്. സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് മൃദുവായി തേയ്ക്കാം.
ദിവസവും രാവിലെയും വൈകിട്ടും രണ്ടുനേരം (രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലെയും) നിർബന്ധമായും ബ്രഷ് ചെയ്യണം.
വൈറ്റ്നിങ് പേസ്റ്റുകൾ ഡെന്റിസ്റ്റിന്റെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ
ബ്രഷ് ചെയ്യുമ്പോൾ രക്തം വരുന്നത് നിസാരമായി കാണരുത്, ഇത് മോണോരോഗത്തിന്റെ ലക്ഷണമാകാം. ഉടൻ വൈദ്യസഹായം തേടണം.
പല്ലുവേദന വന്നാൽ സ്വയം ചികിത്സിക്കാതെ ഡെന്റിസ്റ്റിനെ കാണുക



