
പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് ദേവാലയ തിരുന്നാളിനോടനുബന്ധിച്ച് ഇടവകക്കാരുടെ പ്രദക്ഷിണം ഇന്ന് നടക്കും.വൈകിട്ട് ആറുമണിക്ക് പള്ളിയിൽ നിന്നും പുറപ്പെട്ട് പള്ളിപ്പടി – ബഥാനിയാ റോഡ് – തെങ്ങുംമൂട്ടിൽ ജംങ്ഷൻ – മലയോര ഹൈവേ വഴി പുല്ലുരാംപാറ കുരിശു പള്ളി – വഴി പള്ളിയിലേയ്ക്ക്.ഗതാഗത തടസ്സമുണ്ടാക്കാതെ റോഡിന്റെ ഒരു വശത്തു കൂടെ രണ്ട് വരിയായിയിട്ടാണ് പ്രദക്ഷിണം കടന്ന് പോകുന്നത്..
ഗതാഗത ക്രമീകരണം ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ മെയിൻ റോഡിലൂടെയും മറ്റ് വാഹനങ്ങൾ സമാന്തര വഴികളിലൂടെയും ( മലയോര ഹൈവേ വഴി പുല്ലുരാംപാറ ടൗൺ – പുന്നയ്ക്കൽ – തിരുവമ്പാടി – തിരിച്ചും )കടന്ന് പോകണമെന്ന് അഭ്യർത്ഥിക്കുന്നു,.പളളിയിലേയ്ക്ക് വരുന്ന വാഹനങ്ങളുടെ പാർക്കിംഗ് യു. പി സ്കൂൾ, ബഥാനിയ ഗ്രൗണ്ട് (ഹൈസ്കൂൾ ഗ്രൗണ്ട്) മാത്രം..ഇന്ന് പാരീഷ് ഹാളിന് സമീപം ആകാശവിസ്മയം നടത്തുന്നതിനാലും നാളെ ഞായറാഴ്ച സ്നേഹവിരുന്ന് നടത്തുന്നതിനാലും പാരീഷ് ഹാൾ പരിസരത്ത് പാർക്കിംഗ് അനുവദിക്കുന്നതല്ലന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



