LOCAL NEWS

മുജാഹിദ് സമ്മേളനം മാനവികതസംഗമം സമാപിച്ചു

തിരുവമ്പാടി: മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്തി സമൂഹത്തിൽ ഐക്യവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കാൻ ആഹ്വാനം ചെയ്ത് തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന മാനവികതസംഗമം സമാപിച്ചു.തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉൽഘാടനം ചെയ്തു. ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ.എൻ.എം മർകസുദ്ദഅവ തിരുവമ്പാടി യൂണിറ്റ് സമതിയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എ.ടി.എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് എം.പി. അബ്ദുൽ ഖാദർ മോഡറേറ്ററായി. വേദങ്ങളിലെ മാനവികത എന്ന വിഷയത്തിൽ നടന്ന ഹാർമണി ടോക്കിൽ തിരുവമ്പാടിയിലെ പൗര പ്രമുഖരും, ജനപ്രതിനിധികളും, കോൺഗ്രസ്,മുസ്ലിം ലീഗ്, ദളിത് ലീഗ്, സി.പി.എം, ഡി.വൈ.എഫ്. ഐ,ജമാഅത്തെ ഇസ്‌ലാമി, കെ.എൻ.എം, വ്യാപാരി ഏകോപന സമിതി, സർവീസ് സഹകരണബാങ്ക്, കോസ്മോസ്, വെൽഫയർ പാർട്ടി, മാധ്യമം പ്രതിനിധികൾ പങ്കെടുത്തു.കെ എ അബ്ദുറഹ്മാൻ,ലിസി മാളിയേക്കൽ,ബാബു പൈക്കാട്ടിൽ,ഗണേഷ് ബാബു,കോയ പുതുവയൽ,മനോജ് വാഴപ്പറമ്പിൽ,ഷാജി ആലക്കൽ,ജോസ് മാത്യു,കെ.സി.ജോസഫ്, പി.ടി.ഹാരിസ്,എ.കെ.മുഹമ്മദ്,മുഹമ്മദാലി കരിമ്പിരിക്കാടൻ,നിയാസ്പുള്ളിയിൽ,റിയാസ്, നസീഫ്,ഷെഫീഖ് പയ്യടി പറമ്പിൽ,പി.വി. ജോൺ, കെ.പി.മോയിൻ,നിഷാദ് ,നിഷാദ് ഭാസ്കർ,അസ്കർ ചെറിയമ്പലം,സുരേഷ്,അഡ്വ: സുരേഷ് ബാബു,മറിയക്കുട്ടി,സണ്ണി,മുജീബ് റഹ്മാൻ,സെറീന കിളിയണ്ണി,തോമസ്,ബഷീർ ഹാജി,അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു കെ.എം.ശൗക്കത്തലി,അബ്ദുസമദ് പേക്കാടൻ, പി.എ.അബ്ദുസത്താർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com